നമ്മള്‍ സ്വതന്ത്രരോ, അതോ ...........
മണ്ണും വിണ്ണും അകോള മുതലാളിത്ത കുത്തകകള്‍ക് തീറെഴുതി കൊടുത്ത ഈ മഹാരാജ്യത്ത് ജീവിക്കുന്ന ഓരോരുത്തരും സ്വയം ചോതിക്കേണ്ട ചോദ്യമാണിത്.
1947 ആഗസ്റ്റു 14 അര്‍ദ്ധ രാത്രി ബ്രിടീഷ്കാര് നമുക്ക് തന്ന സ്വാതന്ത്ര്യത്തിന്റെ 64 മതു ജന്മ ദിനഘോഷത്തിലാണ് നാമുള്ളത്.സ്വാതന്ത്ര്യം എന്നാല്‍ ഇന്നിന്റെ തലമുറയ്ക്ക്
പതാക ഉയര്‍ത്തലും,മധുര പലഹാര വിതരണവും, റാലികള്‍ സംഘടിപ്പികളും മാത്രമാണ്.
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉറക്കം കെടുത്തിയ ധീരദേശാഭിമാനികളുടെ ത്യാഗ സമ്പൂര്‍ണമായ വിപ്ലവ വീഥികള്‍
സമ്പന്നതയുടെയും സുഖഭോഗത്തിന്റെയും ലഹരിയില്‍ മയങ്ങിയ പുത്തന്‍ തലമുറക്കന്ന്യമാണ് .
സ്വാതന്ത്ര്യത്തിന്റെ 64 മത് പുലരിയിലും സ്വാതന്ത്ര്യത്തിന്റെ മധുരം നുണയാന്‍ കഴിയാത്ത ഒരു വലിയ
വിഭാഗം നമുക്കിടയിലുണ്ട്
.
അവരെ പറ്റി ചിന്തിക്കാനോ,അവര്‍ക്ക് വേണ്ടി ശബ്ധിക്കാനോ
ഇന്നിന്റെ തലമുറയ്ക്ക് താല്പര്യമില്ല. അവരെ പറ്റി ചിന്തിക്കുവാനും അവര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ ,സമത്വത്തിന്റെ ,സഹോദര്യത്തിന്റെ
സന്തേശമെത്തിക്കുവാനോ നമുക്ക് സമയമില്ല.
പക്ഷെ നമ്മുടെ പൂര്‍വികരായ ഭഗത്സിങ്ങും,മഹാത്മാ ഗാന്തിയും,സുഖ്ദേവും ,വീര്‍ മുഹമ്മതും ,വാരിയം കുന്നത്തും ,
ഞാന്‍ പിറന്ന മണ്ണില്‍ ബ്രിട്ടീഷു കാരന് കപ്പം തരില്ലെന്ന് പ്രക്യാപിച്ച വെളിയങ്കോട് ഉമര്‍ ഖാളിയും ,
നിങ്ങള്‍ എനിക്ക് ഒരു തുള്ളി രക്തം തരൂ ഞാന്‍ നിങ്ങള്ക്ക് സ്വാതന്ത്ര്യം തരാം എന്ന് അക്രോഷിച്ച
സുഭാഷ് ചന്ദ്ര ബോസും ജീവിതത്തില്‍ സ്വാര്‍ത്തതയെക്കാള്‍ ഏറെ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി
സര്‍വ്വതും ത്യജിക്കുകയനുണ്ടായത് .
സ്വാതന്ത്ര്യത്തിന്റെ അറുപത്തിനാലമാണ്ട് പിന്നിടുമ്പോള്‍ മുത്തങ്ങയും ,ചെങ്ങറയും തല ചായ്ക്കാന്‍ ഇടമില്ലാത്തവന്റെ
ദീന രോധനം ഉയര്‍ത്തുമ്പോള്‍ മറു ഭാഗത്ത് എന്റോ സള്‍ഫാന്‍ ഇരകളുടെ കണ്ണീരും തേങ്ങലും ഉയരുന്നു .ഇതൊന്നും കാണാത്ത
ഭരണകൂടങ്ങള്‍ ,അല്ലെങ്കില്‍ പല കുത്തകകള്കും വേണ്ടി കണ്ണടക്കുന്നവര്‍ .
ഇവിടെ ഭരണകൂടം പോലും മുതലാളിത്ത വ്യവസ്ഥിതിയുടെ
കുഴലൂത്തുകാരയിരിക്കുന്നു.അടിസ്ഥാന വര്‍ഗ്ഗത്തിന്റെ (അവഗണി ക്കപ്പെട്ടവന്റെ ,മര്‍ദ്ദിതന്റെ )പ്രശ്നങ്ങളെ പറ്റി ചിന്തിക്കുവനോ,അവരുടെ
പ്രശ്നങ്ങള്‍ പരിഹരിക്കുവാണോ അധികാരരാഷ്ട്രീയം കയ്യാളുന്നവര്‍ക്ക് സമയമില്ല.ഉപരി വര്‍ഗ്ഗത്തിന്റെയും മധ്യ വര്‍ഗ്ഗത്തിന്റെയും
പ്രശ്നങ്ങളെ പറ്റി മാത്രമാണ് അടിസ്ഥാന വര്‍ഗ്ഗ സംഘടനകള്‍ പോലും ചര്‍ച്ച ചെയ്യുന്നത് .
അതുകൊണ്ടാണ് ഭൂഗര്‍ഭ ജലത്തിന്റെ അവസാന കണിക പോലും ഊറ്റി എടുക്കാന്‍ ഇറങ്ങി പുറപ്പെട്ട കോള ഭീമന്
വേണ്ടി വാദിക്കാനും കരിമണല്‍ ഖനനത്തിനെതിരെയുള്ള മൌനം സ്വീകരിക്കാനും ചില കൂട്ടര്‍ തയ്യാറായത് .
രാജ്യത്തുടനീളം കുത്തക മുതലാളിമാരുടെ മേല്‍നോട്ടത്തില്‍ ഭരണ കൂടങ്ങളുടെ മൌനാനുവദത്തോടെ
വ്യാപകമായി ഭൂമി കയ്യേറ്റം നടക്കുമ്പോള്‍ വലിയൊരു വിഭാഗം തലചായ്കാന്‍ ഇടമില്ലാതെ അലയുന്നത്. ഇതിനെതിരെ സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്തുകയാണ് ഭരണകൂടങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നത്
എവിടെയാണ് ഇവര്‍ക്ക് സ്വാതന്ത്ര്യം
ബ്രിട്ടീഷുകാരന്‍ ഇന്ത്യന്‍ ജനതയുടെ ഐക്യം തകര്‍ത്ത് അധികാരം കയ്യാളാന്‍
ഉപയോഗിച്ച അതേ വര്‍ഗീയതയുടെ വിഷവിത്തുകള്‍ ഇന്നും ആര്‍ക്കോ വേണ്ടി
ഇന്ത്യന്‍ തെരുവുകളില്‍ പോട്ടിത്തെരിച്ചുകൊണ്ടിരിക്കുന്നു. വര്‍ഗ്ഗീയ കലാപങ്ങള്‍
നടമാടുന്ന ഈ രാജ്യത്ത് താടിയും തലപ്പാവും ഉള്ളവനെ തീവ്രവതിയായി ചിത്രീകരിക്കാന്‍
ഭരണകൂടഭീകരര്‍ അത്യുത്സാഹം കാട്ടുന്നു . ഗുജറാത്തിലും ,ആസാമിലും,ലാഹോറിലും,
ദിബന്ധിയിലും,കാശ്മീരിലടക്കം നടന്ന വംശീയ -വര്‍ഗ്ഗീയ കലാപങ്ങളില്‍ കൊന്നുടുക്കപ്പെട്ട
നിരപരാതികല്കും ഭീതിയുടെ നിഴലില്‍ മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ടവര്കും
എവിടയാണ് സ്വാതന്ത്ര്യം ?
പതാക ഉയര്‍ത്തി ,പായസവും കുടിച്ചു പിരിയുന്ന നമ്മളോടൊരു ചോദ്യം ഈ
സ്വാതന്ത്ര്യം അഭിനയമല്ലേ.ശരിക്കും നമ്മള്‍ സ്വതന്ത്രരോ?
*************************
No comments:
Post a Comment
Note: only a member of this blog may post a comment.