Most Popular Posts

Sunday, 26 May 2013


                കേരളം ഭ്രാന്തലയമോ അതോ  വേശ്യാലയമോ ?


        ധാര്മിക മൂല്യങ്ങളുടെ സംരക്ഷണത്തിന്റെ  പേരില് സ്കൂളുകളിൽ മൊബൈൽ ഫോണും,കലാലയങ്ങളിൽ സിനിമാടിക് ഡാൻസും നിരോധിച്ചാൽ എല്ലാം ആയി   എന്നും പറഞ്ഞു കാലും  നീട്ടി  ഇരിക്കുന്ന മഹാന്മാർ ഇതൊന്നും  കണ്ടില്ലെന്നുണ്ടോ.

     മലയാളി ഹൗസ് എല്ലാ അതിർ വരമ്പുകളും മറികടന്നു മലയാളികളുടെ സീകരണ മുറിയെ
അശ്ലീലമാക്കി മുന്നേറുമ്പോഴും നാം മൌനം പാലിക്കുന്നു.ആരാണ് നമ്മുടെ മനസ്സിനെ നിയന്ത്രിക്കുന്നത്‌.നമ്മുടെ പ്രതികരണ ശേഷിയെ ഘട്ടം ഘട്ടമായി മരവിപ്പിച്ചതിൽ ഈ ചാനലുകള്ക്കും പങ്കില്ലേ
              
                                                             മീടിയകൾക്ക്  സമൂഹത്തിലുള്ള സ്ഥാനം ചർച്ച  ചെയ്യേണ്ടാതില്ലല്ലോ,ഒരു സമൂഹത്തിലെ സംസ്കാരത്തെ ഘട്ടം ഘട്ടമായി മാറ്റി കൊണ്ടിരിക്കയല്ലേ നമ്മുടെ ചാനലുകൾ ഇന്ന് ചെയ്യുന്നത്. കണ്ണീർ സീരിയലുകളിലൂടെ  വീട്ടമ്മമാരെ ബ്രെയിൻ വാഷ് ചെയ്തു തുടങ്ങിയ ഇവർ കുട്ടി പട്ടാളം   പോലെയുള്ള പ്രോഗ്രാമിലൂടെ കുട്ടികളുടെ നാവിലൂടെ കുടുംബ രഹസ്യങ്ങൾ അങ്ങാടി പ്പാട്ടക്കി മുന്നേറി.ഇപ്പോൾ മലയാളി പ്രേക്ഷകർ
അത്യാവശ്യം ഉളുപ്പൊക്കെ പോയി പാകമായോ  എന്നറിയാൻ ഒരു ചിന്ന ടെസ്റ്റ്‌ ആയിരിക്കാം
മലയാളി ഹൌസ് .ബാക്കി വഴിയേ വന്നോളും.

       ചാനലുകൾ റേറ്റിങ്ങിനു വേണ്ടി കാട്ടി കൂടുന്ന കോപ്രായങ്ങൾ ആണെന്ന് പറഞ്ഞു ഇതിനെ നിസ്സാര വല്കരിക്കുന്ന സമൂഹമാണ് യഥാര്തത്തിൽ അപകടകാരി .ഇതിൽ
റേറ്റിങ്   മാത്രമാണോ വിഷയം അതിനും അപ്പുറം മറ്റെന്തോക്കെയോ ഇല്ലേ. അതെ  ഇവർ  പുതിയൊരു  സംസ്കാരത്തിന്റെ വിത്ത് വിതക്കുകയാണ്‌ . അശ്ലീലത്തെ  ശ്ലീലമാക്കാനുള്ള
ശ്രമത്തിലാണിവർ. മലയാളിയുടെ സീകരണ മുറിയിൽ വത്യസ്ഥ ചാനലുകളിൽ വത്യസ്ഥ
പേരിൽ ഇവർ ആടി തിമർക്കുമ്പോൾ നാം പോലും അറിയാതെ ഇത് നമ്മുടെ കുടുമ്പങ്ങളിൽ
നടപ്പാക്കപ്പെട്ടു കൊണ്ടിരിക്കുന്നു. കുമ്പളം കുത്തിയാൽ .............. മുളക്കുമോ എന്നൊരു ചൊല്ലുണ്ട്  അതാണ് ഇവിടുത്തെയും അവസ്ഥ. എന്നിട്ട് പിന്നെ ഒരു ഡൽഹി മോടൽ  പീഡനം ഉണ്ടാവുംപോഴേക്കും മുറവിളി കൂട്ടും .
       ഇവർ നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന അല്ലെങ്കിൽ ശ്രമിക്കുന്ന  സായിപ്പിന്റെ  സംസ്കാരം
      സായിപ്പുണ്ടാക്കിയ ചില ഡ്രസ്സ് കോഡുകളും ജീവിത രീതികളും പിൻപറ്റാത്തവർ പ്രാക്രതരും  സംസ്കാരം തൊട്ടു തീണ്ടിയിട്ടില്ലതവരും . ഉദാഹരണത്തിന് നമ്മുടെ ചായക്കടക്കാരൻ ബാലേട്ടൻ നിക്കറും ഉടുത്ത് കള്ളി തുണി മടക്കി കുത്തി നിന്നാൽ അത്
പ്രാക്ർത വേഷം . ഇതേ നിക്കറും ഇട്ടോണ്ട് നമ്മുടെ രഞ്ജിനി എങ്ങാൻ സ്റ്റാർ സിങ്ങരിൽ
പ്രത്യക്ഷ പെട്ടാൽ അത് ഫോർവേഡ് ഡ്രസ്സ്. പുരുഷന് വസ്ത്രത്തിന്റെ അളവ് കൂടുമ്പോൾ
സ്റ്റാറ്റെസ്  കൂടും. പാന്റും ഷർട്ടും അതിന്റെ മുകളില ഒരു കോട്ടും ഇട്ടു അതിനെ ഒരു ടയ് ഇട്ടു കെട്ടി പൂട്ടി വെച്ചാൽ എക്സികൂട്ടിവ് ലുക്ക്‌.പെണ്ണിന് ഈ പറഞ്ഞ ലൂക്ക് കിട്ടണമെങ്കിൽ അര നിക്കറും കുട്ടി കുപ്പായവും അണിയണം.അതായതു ആണിന് വസ്ത്രത്തിന്റെ അളവ് കൂടുംമ്പോളും പെണ്ണിന് അളവ് കുറയുംമ്പോളും  സംസ്കാരം കൂടിവരും. ഈ തിയറി ആണ് നമ്മുടെ ചാനലുകൾ നമ്മെ പഠിപ്പിക്കാൻ ശ്രമിക്കുന്നത്.
            എന്റെ പേടി അതല്ല ഈ മണ്ടൻ മലയാളികൾ എല്ലാം ഇത് പിന്തുടർന്നു ഇപ്പോൾ സായിപ്പിന്റെ ഭാഷയിൽ കുറച്ചു സംസ്കാരം പഠിച്ചു വരുന്നു .ഇനി ഒന്ന് കൂടെ പഠിക്കാൻ ഉള്ളൂ
നമ്മുടെ മറ്റേ പരിപാടി ടോയ്ലെടിലെ പേപ്പർ പ്രയോകം.ഇനി മലയാളി ഹൗസിൽ  ഇതും കൂടെ പഠിപ്പിക്കുമോ ആവോ ?  ഏതായാലും കാത്തിരുന്ന് കാണാം ..........................
 

Monday, 3 December 2012

കണ്ടറിയാത്തവന്‍ കൊണ്ടറിയും

                                             കണ്ടറിയാത്തവന്‍ കൊണ്ടറിയും 
        വിടെ ജിദ്ദ എയര്‍പോട്ടില്‍ രാത്രി പന്ത്രണ്ടു മണിക്ക് ചെന്നാല്‍ കാണാം കുറേ കോട്ട് ധാരികള്‍.ഇവരെ കണ്ടാല്‍ ഏതോ സെമിനാറില്‍ പങ്കെടുത്തു  മടങ്ങുകയാണെന്ന്
തോന്നിപ്പോകും.പക്ഷെ സത്യം എന്താനെന്നരിയുമോ അന്ന് വയ്കിയിട്ടു വരെ ജിദ്ദ നകരത്തിന്റെ പല കോണില്‍  കുമാമ(വെയിസ്റ്റ് )വാരിയിരുന്ന ജോലിക്കാരണിവര്‍  .
വെയിസ്റ്റ് പെട്ടിയില്‍ നിന്ന് കിട്ടുന്നത് പൊറുക്കി വെച്ചും പലരുടെ കയ്യില്‍ നിന്നായി കിട്ടുന്ന ചില്ലറയുമായി അഷ്ടി കഷ്ടി ജീവിക്കുന്ന ഇവര്കൊരു നിര്‍ബന്തം മാത്രമേ  ഉള്ളൂ
നാട്ടില്‍ പോവുമ്പോള്‍ നല്ല സൂട്ടും കൊട്ടും ഇട്ടു ടയ്യു കെട്ടി കുട്ടപ്പനായി പോവണം.ഇത് കാണുമ്പോള്‍ നമുക്കൊരു ചിരിയാണ് വരാറ്.കാരണം കോട്ടും സൂട്ടും ഉണ്ടായിട്ടെന്താ കാര്യം
അകതെന്തെങ്കിലും വേണ്ടേ ?


       സത്യത്തില്‍ ഇതേ ചിരി തന്നയാണ് എനിക്ക് കഴിഞ്ഞ ദിവസം പത്രം വായിച്ചപ്പോള്‍ തോന്നിയത്.നമ്മുടെ രവി മാമന്‍ വിദേശ പര്യടനം വെട്ടി ചുരുക്കി മടങ്ങുന്നത്രേ .
ഞാന്‍ ഒരുപാടു ചിന്തിച്ചു ഇയാളെന്താ ഇങ്ങനെ. കോട്ടും സൂട്ടും ഇട്ടു കണ്ടാല്‍ ആളു മാന്യന്‍.കേട്ടിടത്തോളം ആളു പ്രശ്നക്കാരനും അല്ല, മിതമായ സംസാരം എല്ലാം കൊണ്ടും ആളു
ഫിറ്റാണ്  പക്ഷെ ഒരു സംശയം.ഇയാള്‍ ചുറ്റുപാടും നടക്കുന്നതൊന്നും അറിയറില്ലേ,അല്ലാ ഉണ്ടെങ്കില്‍ പിന്നെ ഈ സമയത്ത് ഒരു ഗള്‍ഫു ചുറ്റല്‍ പ്ലാന്‍ ചെയ്യുമോ ? പ്രവാസികള്‍ ഒന്നടങ്കം തലപുകഞ്ഞിരിക്കുകയാണ്.കേന്ത്ര സര്‍ക്കാരും സംസ്ഥാന സര്‍കാരും തുടര്‍ച്ചയായി തരുന്ന ഇരുട്ടടികള്‍ക്ക്  പുറമേ ഇപ്പോള്‍ എയറി ന്ത്യയും കൂടി പണി തുടന്തുടങ്ങി.

തുടങ്ങിയ അന്ന് മുതല്‍ സമയത്തിന് പറക്കാത്ത അതില്‍ കയറിയവര്‍ മണ്ടന്മാരാണെന്ന് തെറ്റിദ്ധരിച്ചു സാറ്  ഇങ്ങോട്ട് കേട്ടിയെടുക്കേണ്ടി ഇരുന്നില്ല.
    പുന്നാര രവിയേട്ടാ ഇവരൊന്നും മണ്ടന്മാരല്ല പിന്നെ കയ്യിലിരിക്കുന്ന പസ്പോട്ടിലെ RE  ENTRY സീല് കാണുമ്പൊള്‍ ഒന്നടങ്ങുന്നതാണ് .ക്ഷമ കൈവിട്ടവര്‍ക്ക്  നിങ്ങള്‍ പണി കൊടുക്കുകയും ചെയ്തില്ലേ.എയറിന്ത്യ പയ്ലടിന്റെ തോന്നിവാസത്തിനു എതിരെ ഒന്ന് ചുണ്ടനക്കിയവര്‍ വിമാന റാഞ്ചികള്‍ ആയില്ലേ ? ഈ കഥയൊക്കെ അറിയുന്ന നിങ്ങള്‍ പിന്നെ എന്തിനാ മാനം കെടാനായി ഇങ്ങോട്ട് കെട്ടി എടുത്തത് .നിങ്ങളെ സ്വീകരിച്ചനയിക്കാന്‍ പണ്ടത്തെ പോലെ മുദീറിന്റെ കാല് പിടിച്ചു ലീവും വാങ്ങി വരാന്‍ ആളെ കിട്ടില്ലാന്നു സകല സോഷ്യല്‍ മീടിയകളിലും പരന്നിട്ടും നിങ്ങള്‍ മാത്രം കണ്ടില്ല.

                                                വയലാര്‍ജീ നിങ്ങളുടെ മുന്നില്‍ ഒഴിഞ്ഞിരിക്കുന്ന ഈ സീറ്റുകള്‍ കാണാതെ പോവല്ലേ .
 ഇപ്പോള്‍ നേരിട്ടനുബവിച്ചപ്പോള്‍ തൃപ്തിയായില്ലേ.ഇങ്ങനെ ഒരു കേന്ദ്ര മന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കാലി കസേരകളോട് സംസാരിക്കേണ്ട ഗതികേട് ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോ?. ഇതൊരു പാഠമാണു നിങ്ങള്ക് മാത്രമല്ല നിങ്ങളുടെ കൂട്ടാളികള്‍ക്കും,അധികാരത്തിന്റെ അപ്പകഷ്ണ ത്തിനു വേണ്ടി കടി പിടി കൂടുമ്പോള്‍ ഒന്നോര്‍ക്കുക ഞങ്ങള്‍ ഉണര്‍ന്നു കഴിഞ്ഞു ,ഞങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി  കൊടിയുടെ  നിറം മറന്നു പ്രവാസികള്‍ ഒന്നായി ഈ സുനാമിതിരയുടെ
മാറ്റൊലിയല്ലേ കേന്ത്ര മന്ത്രി വയലാര്‍ രവിയുടെ ഗള്‍ഫു പര്യടനം വെട്ടി ചുരുക്കി തിരിച്ചു പോയത്
    താങ്കള്‍  നാണം കേട്ട് തിരിച്ചു പോവുമ്പോ ഇവിടെ മലയാളി കുട്ടികള്‍ പാടുന്ന പാട്ട് ഒന്ന് കേട്ട് നോക്കൂ.

           അപ്പളും പറഞ്ഞില്ലേ  പോരാണ്ട... പോരണ്ടന്നു ......
          .........................................................................................
          ,,,,,,,,,,,,,,,,,,................................................................,;,;,
        .........................................................................................
        .........................................................................;;;;;;;***.

Tuesday, 9 October 2012

ചാറ്റിങ്ങും ചീറ്റിങ്ങും

                                   ചാറ്റിങ്ങും ചീറ്റിങ്ങും

          വലിയ ഗ്ലാമമര്‍ ഒന്നും ഇല്ലാത്ത ഒരു സതാരണ  ചെറുപ്പക്കാരനായ ഞാന്‍ കുറച്ചു ദിവസമായി ഒരു ഫേസ് ബുക്ക്‌ അകൌണ്ട് തുടങ്ങണം എന്ന് കരുതുന്നു.സ്കൂളില്‍ പോകുന്ന്ന കുട്ടികള്‍ക്ക് പോലും നോട്ബൂക്കില്ലെങ്കിലും ഫേസ് ബൂക്കുള്ള കാലമല്ലേ.പിന്നെ ഞാന്‍ എന്തിനു അമാന്തിക്കണം. വരുന്നെടത് വച്ച് കാണാം എന്ന് കരുതി ഞാന്‍ നേരെ കഫയിലേക്ക് വെച്ച് പിടിച്ചു.
ഒരു ഫേസ് ബുക്ക്‌ ഐഡി ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത ഒരുന്മേഷം പക്ഷെ അത് കുറെ കാലം നില നിന്നില്ല,ആ കഥ പിന്നെ പറയാം.  ഐഡി ആയി ഇനി പ്രൊഫൈല്‍ ഫോട്ടോ വേണം ഈ അടുത്ത കാലത്തെടുത്ത ഒരു ഫോട്ടോ തന്നെ ഫോട്ടോഷോപ്പില്‍ ഇട്ട് പരമാവതി തല്ലി അലക്കി വെളുപ്പിച്ചു പ്രൊഫൈലില്‍ ഇട്ടു. ഇനി കുറച്ചു ഫ്രെന്റ്സിനെ  കിട്ടണം ഞാന്‍ ചുമ്മാ
ഒന്ന് സെര്‍ച്ച് ചെയ്തപ്പോള്‍ അതാ വരുന്നു ചുള്ളന്‍മാരും ,ചുള്ളത്തികളും ഞാന്‍ ആകെ അന്താളിച്ചു പോയി. ഞാന്‍ പരക്കെ ഫ്രെണ്ട്സ് റിക്വസ്റ്റ് അയച്ചു.കുറച്ചു സമയം കാത്തിരുന്ന് നോക്കി നോ രക്ഷ . കാത്തിരുപ്പിനും ഇല്ലേ ഒരവസാനം കലി കയറിയ ഞാന്‍ വീടിലേക്ക്‌ മടങ്ങുമ്പോള്‍
മുക്കോടി ദൈവങ്ങളെയും വിളിച്ചു പോയി.
        രണ്ടും കല്പിച്ചു ഞാന്‍ അടുത്ത ദിവസം നേരത്തെ തന്നെ കഫയിലേക്ക് വെച്ച് പിടിച്ചു തുറന്നു നോകിയപോള്‍ നാലുപേരെ കിട്ടിയിട്ടുണ്ട് ഉള്ളവരെ
വെച്ച് ഒരു കളി കളിക്കാം എന്ന് കരുതി ഞാന്‍ കുറച്ചു ഫോട്ടോ അപ് ലോട്  ചെയ്തു. എന്ത് കാര്യം ചുവരിലൊട്ടിച്ച   സിനിമാ പോസ്റ്റര്‍ പോലെ അതങ്ങിനെ കിടക്കുകുന്നു ഒരുത്തനും തിരിഞ്ഞു നോക്കുന്നു പോലും ഇല്ലാ. ഓരോരുത്തര്‍ എന്തെഴുതിയാലും കമാന്റും ലൈകും മഴ പോലെ പെയ്തിറങ്ങുന്നു ഇതെന്തു മായാജാലം.


 ഒരുത്തന്‍ ഇന്ദ്രന്‍സിന്റെ ഫോട്ടോ ഇട്ടപ്പോള്‍ 83 ലൈകും 48 കമന്റും ഇത് കണ്ട ഞാനും ആ വഴിക്കൊന്നു നീങ്ങി നോക്കി.നമ്മുടെ സൂപ്പര്‍  സ്റ്റാര്‍ മമ്മൂട്ടിയുടെ പടം തന്നെ എടുത്തിട്ടു. എന്ത് ഫലം അബദ്ദത്തില്‍ ഒന്ന് രണ്ടുപേര്‍ ലൈകിയതൊഴിച്ചാല്‍ പാവം മമ്മുക്കാക് ഒരു ഇളക്കവും ഇല്ല.
       ഹോ .... ചിലരുടെ ഒക്കെ ഒരു യോഗം" ഞാന്‍ ഇന്ന് സൈകളില്‍ ജോലിക്ക് പോയി " 

എന്ന് എഴുതിവിട്ടാല്‍ മതി അതാ വരുന്നു 100  കണക്കിന് കമാന്റും  ലൈകും.  എന്നാ പിന്നെ ആ വഴിക്കൊന്നു പിടിച്ചു നോക്കാം എന്ന് കരുതി ഞാനും ഇട്ടു ഒന്ന് 'ഞാന്‍ ഇന്ന് കാറില്‍ ആണ് ജോലിക്ക് പോയത്'
ഒരു ദിവസം മുഴുവന്‍ കാത്തിരുന്നു കമാന്റ് പോയിട്ട് ഒരു ലൈക്  പോലും കിട്ടിയില്ല.  ശെടാ സൈകിളിനു കാറിനേക്കാള്‍ വിലയോ ....
പിറ്റേ ദിവസം മാറ്റി ഇട്ടു നോക്കി ' ഞാന്‍ ഇന്ന് സൈകളില്‍ ജോലിക്ക് പോയി '  .നീ എന്ത് കോപ്പിലെങ്കിലും പോടാ  എന്ന മട്ടില്‍ ആരും അങ്ങോട്ട്‌ നോക്കിയില്ല  . അപ്പോളാണ് എനിക്ക് സംഗതിയുടെ ഗുട്ടന്‍സ് പിടുത്തം കിട്ടിയത്  . ഉടനെ ഞാന്‍ നെറ്റില്‍ നിന്നും ഒരു ചൊങ്കന്‍ ഫോട്ടോ എടുത്തു പ്രൊഫൈല്‍ ഫോട്ടോ അങ്ങ് മാറ്റി, എജുകാഷന്‍ 10 ആം ക്ലാസ്സു  മാറ്റിയിട്ടു pg ,ജോലിയിലും വരുത്തി ചില മിനുക്ക്‌ പണികള്‍. എന്നിട്ട് ചുമ്മാ ചാറ്റ് ലിസ്റ്റില്‍ ഒന്ന് കണ്ണോടിച്ചു ചെറിയ തോതില്‍ പച്ചപ്പ്‌ വരുന്നുണ്ട്. അപ്പോളും  ഇപ്പോളുമായി കുറച്ചു ഫ്രെണ്ട്സും കടന്നു കൂടി.നമ്മുടെ  പഴയ സൈകിള്‍ യാത്രക്ക് ഒരു കമന്റും കിട്ടി (നിനക്ക് സൈകിള്‍ ചവിട്ടനോക്കെ അറിയോ അമ്പട കേമാ... ) സംഗതി  ആക്കിയതാണ് എങ്കിലും ഒരു കമാന്റ് അല്ലേ കിടക്കട്ടേന്നു ഞാനും കരുതി  .അങ്ങനെ അല്ലറ ചില്ലറ കമന്റും ലൈകും  ആയി മുന്നേറുമ്പോള്‍ ആണ്  തലയില്‍ ആപ്പിള്‍  വീണത്‌
              ഉടന്‍ ഓടിയില്ലേ ബുദ്ധി പിന്നെ ഒന്നും നോക്കിയില്ല ഒരു പുതിയ ഫേസ് ബുക്ക്‌  ID കു  രൂപം നല്‍കി പേര് ജസീല ബാനു, വയസ്സ് 21 , എന്ജിനീരിംഗ് സ്ടുടന്റ്റ്‌.
           പിന്നീടങ്ങോട്ട് ഒരു പുകിലായിരുന്നു ആദ്യ ദിവസം തന്നെ നൂറില്‍ പരം ഫ്രെണ്ട് റിക്വസ്റ്റ് ,ഇടുന്ന ഓരോ പോസ്റ്റിനും കമന്റും ലൈകും  ചാറ്റ് വിന്‍ഡോ ഉന്തും തിരക്കും കാരണം ബ്ലോക്ക്‌ ചെയ്തു  വെച്ചു,ശല്ല്യം ... പിറ്റേന്ന് ഞാന്‍ ആദ്യ പോസ്റ്റിട്ടു  ഞാന്‍ ഇന്ന് സൈകളില്‍ കോളേജില്‍ പോയി. ഉടന്‍ വന്നില്ലേ കമന്റുകളുടെ പെരുമഴ: സൈകിള്‍ യാത്രയാണോ ബാനുവിന്റെ സൗന്ദ ര്യത്തിന്റെ  രഹസ്യം,വേറെ എന്തെങ്കിലും വ്യായാമം ചെയ്യാറുണ്ടോ?
സൈകിളില്‍ പോവുമ്പോള്‍ വെയില്‍ കൊള്ളാതെ സൂക്ഷിക്കണം എന്ന് മറ്റൊരു ചേട്ടന്‍ . ഞാനും സൈകിള്‍ ഓടിക്കാരുണ്ടെന്നും  പറഞ്ഞു കൊണ്ട് കുറുമ്പി അജിഷ യുടെ കമാന്റ്. ചുരുക്കത്തില്‍ സംഗതി കലക്കി നൂറു കണക്കിന് കമന്റുകളല്ലേ ദിവസേന വന്നു നിറയുന്നത്.പിന്നെ ഞാന്‍ എന്ത് പൊട്ടത്തരം എഴുതിയാലും ലൈകും കമന്റും വന്ന്നുകൊണ്ടിരുന്നു അത് വരെ മസിലും പിടിച്ചിരുന്ന ചെടന്മാരെല്ലാം ഐസ്ക്രീം പോലെ ഉരുകി ഒലിക്കുകയല്ലേ എന്ത് മധുരം തനി പഞ്ചാര കമന്റുകള്‍ . അതിനു പുറമേ മെസേജുകളുടെ ഒരു കൂമ്പാരം തന്നെ ഉണ്ടായിരുന്നു. ഒരു വിരുതന് ഞാന്‍ ചുമ്മാ ഒരു മറുപടി എഴുതി

ചേട്ടാ...ഞാന്‍ ചെടന്റെ എല്ലാ പോസ്റ്റുകളും വായിക്കാറുണ്ട് ഞാന്‍ ചെടന്റെ ഒരു ആരാധികയാണ്.ചേട്ടന്റെ ആ ഉണ്ടക്കന്നുംകണ്ണടയും വലിയ നെറ്റിയും കണ്ടാല്‍ അറിയില്ലേ ചേട്ടന്‍ ഒരു ബുദ്ധി ജീവി ആണെന്ന്. ഇന്നലെ ഇട്ട പോസ്റ്റ്‌ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു, താങ്ക്യു  ചേട്ടാ...ബൈ ചേട്ടന്റെ സ്വന്തം  ബാനു ..........  
           പിന്നീടങ്ങോട്ട് കത്രീന കൊടുംകാറ്റടിച്ച  പോലെ അല്ലായിരുന്നോ മറുപടി .തേനെ പലേ..എന്ന് വിളിചു കുറെ മെസ്സേജുകള്‍ വന്നു നിറഞ്ഞു .  ഇവരുടെ ആക്രാന്തം കണ്ടപ്പോള്‍ പറ്റിച്ചേ..... എന്ന് പറയാന്‍ തോന്നിയെങ്കിലും മിണ്ടിയില്ല.
  ഞാന്‍ ഇന്നലെ പുതിയ ഒരു പോസ്റ്റ്‌ ഇട്ടു ഞാന്‍ ഇന്നലെ ചക്ക കൂട്ടാന്‍ തിന്നു. ഹോ...., എന്താണ് പ്രതികരണം കമന്റുകള്‍ വന്നു നിറയുകയാണ്, എനിക്ക് ഫേസ് ബുക്കില്‍  ഒരു  സുഡാനി ഫ്രെണ്ട് ഉണ്ട് അവനും തന്നു ഒരു കമാന്റ് " very nice" അല്ലേലും സുഡാനിക്ക്  എന്ത് ചക്കകൂട്ടന്‍,സുന്തരിക്കുട്ടി അല്ലെ കിടക്കട്ടെ ഒരു കമന്റ് എന്ന് കരുതിക്കാണും പാവം

       എന്റെ തരികിട മുന്നേറുകയാണ് ......ജസീന ബാനു എന്ന അപര നാമത്തില്‍ ഇന്നത്തെ പോസ്റ്റ്‌                     
                              
                    'ചക്കയാണോ ചക്കകുരു ആണോ ആദ്യം ഉണ്ടായതു. '
                                               

                                                   മണ്ടന്മാരേ......കമാന്റ് തരൂ ലൈക് തരൂ .......................................

Monday, 8 October 2012

             
 ചുമ്മാ  യൂ ടൂബിലൂടെ തെണ്ടി തിരിഞ്ഞു നടക്കുന്നതിനിടയില്‍ കണ്ണില്‍ തടഞ്ഞതാണ് ഈ കവിത  വല്ലാതെ അങ്ങ് പിടിച്ചു. ഉടന്‍  അടിച്ചു മാറ്റി. ചുമ്മാ  ഒന്ന് കേട്ട് നോക്കൂ  നിങ്ങള്‍ക്കും
 ഇഷ്ട്ടപ്പെടുo ....................ലൈകും, കമാന്റ്സും എനിക്ക് വേണ്ട അതെല്ലാം യഥാര്‍ത്ഥ ഉടമക്ക് .അതല്ലേ അതിന്റെ ഒരു ഇത്
 

Tuesday, 13 March 2012

                തെറ്റും ശരിയും ......
 
യഥാര്‍ത്ഥത്തില്‍ എന്താണ് സംസ്കാരം .സമൂഹ ജീവി ആയ മനുഷ്യന്‍ സമൂഹത്തില്‍ അനുവര്തികേണ്ട ചില മര്യാതകളും സഹ  ജീവികല്കിടയില്‍ പുലര്‍ത്തേണ്ട ചില അലിഖിത നിയമങ്ങളും അടങ്ങുന്നതാണ് സംസ്കാരം എന്ന സങ്കല്‍പം .ഈ സങ്കല്‍പം തന്നെ ആയിരികാം ഈ ചെരുപക്കാരന് പ്രജോതനമായത്. 
 
കുടുംബ ബന്ധം, സ്നേഹം, ബഹുമാനം, സദാചാരം, മാന്യത, മനുഷ്യന് ഉണ്ടായിരിക്കേണ്ട ലജ്ജ തുടങ്ങിയ ചില നേരിയ  കെട്ടുറപ്പുകളാണ് സമൂഹം എന്ന സങ്കല്‍പ്പത്തെയും യാഥാര്‍ത്ഥ്യത്തെയും നിലനിര്‍ത്തുന്നത്. ആ കെട്ടുറപ്പുകള്‍ നഷ്ടപ്പെട്ടാല്‍ പിന്നീട് സംഭവിക്കുക വ്യക്തമായ ആരാജകത്തം തന്നെ  ആയിരിക്കും. അമ്മയെന്നോ പെങ്ങളെന്നോ രാവെന്നോ പകലെന്നോ മാറ്റം ഉണ്ടായിരിക്കുകയില്ല. ആര്‍ക്കും എന്തും ചെയ്യാമെന്ന അവസ്ഥ. ഭരണ-നിയമ സംവിധാനങ്ങളെ അന്യാനമായും നീതിപൂര്‍വം അല്ലാതെയും കൈകാര്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന നമ്മുടേത് പോലുള്ള ഒരു രാജ്യത്ത്‌ ആരാജകത്തം നിലവില്‍ വന്നാല്‍ പൂര്‍ണമായ അരക്ഷിതാവസ്ഥയും കലാപങ്ങളും മാത്രമായിരിക്കും ഫലം. സാമൂഹിക നീതിയും നിയമവും സംരഷിക്കാന്‍ ഒരു പോലീസും അധികാരികളും കാണില്ല.ഉണ്ടെങ്കിലും അവരെ കൊണ്ടതിനു കഴിയില്ല എന്ന് ദിവസേന അവര്‍ തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു .


   അതുകൊണ്ടു തന്നെ സമൂഹത്തിന്‍റെ ചില അടിസ്ഥാനപരമായ കെട്ടുറപ്പുകള്‍ തകര്‍ന്നു പോകാതിരിക്കാന്‍ കള്ളുഷാപ്പില്‍ ക്യൂ നില്‍ക്കുന്നവന്‍ പോലും ആഗ്രഹിക്കുന്നുണ്ട്. മദ്യശാലയില്‍ ക്യൂ നിന്ന സ്ത്രീയും അവരുടെ ഭര്‍ത്താവും ആക്ഷേപിക്കപ്പെടുകയും മര്‍ദ്ദിക്കപ്പെടുകയും ചെയ്യപ്പെട്ടത്‌ അതുകൊണ്ടായിരിക്കാം. നിയമം കയ്യിലെടുക്കുന്ന അത്തരം സംഭവങ്ങളെ ന്യായീകരിക്കുക അല്ല.

 പക്ഷെ, അതിനെ കപട സദാജാരം, സത്രീ സ്വാതന്ത്യ്രം ഹനിക്കപ്പെടുന്നു എന്നൊക്കെ പറഞ്ഞു വ്യാഖ്യാനിക്കപ്പെടുന്നതിനോട് എനിക്ക് വിയോചിപ്പുണ്ട്.കാരണം സദാജാര ബോധം ദിനം പ്രതി നഷ്ട പെട്ട് കൊണ്ടിരിക്കുന്ന, അതിനു മനപൂര്‍വം ശ്രമിക്കുന്ന മീഡിയകള്‍ വാഴുന്ന ഈ നാട്ടില്‍ കപടമായ ഒരു സദാജാര സങ്കല്‍പ്പമെങ്കിലും നിലനില്‍ക്കുന്നിലെങ്കില്‍ പിന്നെ ഇവിടെ ആര്‍ക്കും എന്തും ആയിക്കൂടെ ?

 

Monday, 8 August 2011

     നമ്മള്‍ സ്വതന്ത്രരോ, അതോ ...........  മണ്ണും വിണ്ണും അകോള മുതലാളിത്ത കുത്തകകള്‍ക് തീറെഴുതി കൊടുത്ത ഈ മഹാരാജ്യത്ത് ജീവിക്കുന്ന ഓരോരുത്തരും സ്വയം ചോതിക്കേണ്ട ചോദ്യമാണിത്.
1947 ആഗസ്റ്റു 14 അര്‍ദ്ധ രാത്രി ബ്രിടീഷ്കാര് ‍നമുക്ക്  തന്ന സ്വാതന്ത്ര്യത്തിന്റെ 64 മതു ജന്മ ദിനഘോഷത്തിലാണ് നാമുള്ളത്‌.സ്വാതന്ത്ര്യം എന്നാല്‍ ഇന്നിന്റെ തലമുറയ്ക്ക്
പതാക ഉയര്‍ത്തലും,മധുര പലഹാര വിതരണവുംറാലികള്‍ സംഘടിപ്പികളും മാത്രമാണ്.
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉറക്കം കെടുത്തിയ  ധീരദേശാഭിമാനികളുടെ ത്യാഗ സമ്പൂര്‍ണമായ വിപ്ലവ വീഥികള്‍
 സമ്പന്നതയുടെയും  സുഖഭോഗത്തിന്റെയും ലഹരിയില്‍ മയങ്ങിയ പുത്തന്‍ തലമുറക്കന്ന്യമാണ് .
സ്വാതന്ത്ര്യത്തിന്റെ 64 മത് പുലരിയിലും സ്വാതന്ത്ര്യത്തിന്റെ മധുരം നുണയാന്‍ കഴിയാത്ത ഒരു വലിയ
വിഭാഗം നമുക്കിടയിലുണ്ട് 
.
അവരെ പറ്റി ചിന്തിക്കാനോ,അവര്‍ക്ക് വേണ്ടി ശബ്ധിക്കാനോ 
ഇന്നിന്റെ തലമുറയ്ക്ക് താല്പര്യമില്ല. അവരെ പറ്റി ചിന്തിക്കുവാനും അവര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ ,സമത്വത്തിന്റെ ,സഹോദര്യത്തിന്റെ
സന്തേശമെത്തിക്കുവാനോ നമുക്ക് സമയമില്ല.
പക്ഷെ നമ്മുടെ പൂര്‍വികരായ ഭഗത്സിങ്ങും,മഹാത്മാ ഗാന്തിയും,സുഖ്ദേവും ,വീര്‍ മുഹമ്മതും  ,വാരിയം കുന്നത്തും ,
ഞാന്‍ പിറന്ന മണ്ണില്‍ ബ്രിട്ടീഷു കാരന് കപ്പം തരില്ലെന്ന് പ്രക്യാപിച്ച വെളിയങ്കോട്  ഉമര്‍ ഖാളിയും ,
നിങ്ങള്‍ എനിക്ക് ഒരു തുള്ളി  രക്തം തരൂ ഞാന്‍ നിങ്ങള്ക്ക് സ്വാതന്ത്ര്യം തരാം എന്ന് അക്രോഷിച്ച
 സുഭാഷ് ചന്ദ്ര ബോസും ജീവിതത്തില്‍ സ്വാര്‍ത്തതയെക്കാള്‍ ഏറെ  ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി 
സര്‍വ്വതും ത്യജിക്കുകയനുണ്ടായത് . 


സ്വാതന്ത്ര്യത്തിന്റെ അറുപത്തിനാലമാണ്ട് പിന്നിടുമ്പോള്‍ മുത്തങ്ങയും ,ചെങ്ങറയും തല ചായ്ക്കാന്‍ ഇടമില്ലാത്തവന്റെ
ദീന രോധനം ഉയര്‍ത്തുമ്പോള്‍ മറു ഭാഗത്ത്‌ എന്റോ സള്‍ഫാന്‍ ഇരകളുടെ കണ്ണീരും തേങ്ങലും ഉയരുന്നു .ഇതൊന്നും കാണാത്ത
ഭരണകൂടങ്ങള്‍ ,അല്ലെങ്കില്‍ പല കുത്തകകള്കും വേണ്ടി കണ്ണടക്കുന്നവര്‍ .           
 ഇവിടെ ഭരണകൂടം പോലും മുതലാളിത്ത വ്യവസ്ഥിതിയുടെ
കുഴലൂത്തുകാരയിരിക്കുന്നു.അടിസ്ഥാന വര്‍ഗ്ഗത്തിന്റെ (അവഗണി ക്കപ്പെട്ടവന്റെ ,മര്‍ദ്ദിതന്റെ )പ്രശ്നങ്ങളെ പറ്റി ചിന്തിക്കുവനോ,അവരുടെ
പ്രശ്നങ്ങള്‍ പരിഹരിക്കുവാണോ  അധികാരരാഷ്ട്രീയം കയ്യാളുന്നവര്‍ക്ക് സമയമില്ല.ഉപരി വര്‍ഗ്ഗത്തിന്റെയും മധ്യ വര്‍ഗ്ഗത്തിന്റെയും 
പ്രശ്നങ്ങളെ പറ്റി മാത്രമാണ് അടിസ്ഥാന വര്‍ഗ്ഗ സംഘടനകള്‍ പോലും ചര്‍ച്ച ചെയ്യുന്നത് .
അതുകൊണ്ടാണ്  ഭൂഗര്‍ഭ ജലത്തിന്റെ അവസാന കണിക പോലും ഊറ്റി എടുക്കാന്‍ ഇറങ്ങി പുറപ്പെട്ട കോള ഭീമന് 
വേണ്ടി വാദിക്കാനും കരിമണല്‍ ഖനനത്തിനെതിരെയുള്ള മൌനം സ്വീകരിക്കാനും ചില കൂട്ടര്‍ തയ്യാറായത് .
     രാജ്യത്തുടനീളം കുത്തക മുതലാളിമാരുടെ മേല്‍നോട്ടത്തില്‍  ഭരണ കൂടങ്ങളുടെ മൌനാനുവദത്തോടെ
 വ്യാപകമായി ഭൂമി കയ്യേറ്റം നടക്കുമ്പോള്‍ വലിയൊരു വിഭാഗം തലചായ്കാന്‍ ഇടമില്ലാതെ അലയുന്നത്. ഇതിനെതിരെ സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്തുകയാണ് ഭരണകൂടങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നത്
എവിടെയാണ് ഇവര്‍ക്ക് സ്വാതന്ത്ര്യം

ബ്രിട്ടീഷുകാരന്‍  ഇന്ത്യന്‍ ജനതയുടെ ഐക്യം തകര്‍ത്ത് അധികാരം  കയ്യാളാന്‍
ഉപയോഗിച്ച അതേ വര്‍ഗീയതയുടെ വിഷവിത്തുകള്‍ ഇന്നും ആര്‍ക്കോ വേണ്ടി
ഇന്ത്യന്‍ തെരുവുകളില്‍ പോട്ടിത്തെരിച്ചുകൊണ്ടിരിക്കുന്നു. വര്‍ഗ്ഗീയ കലാപങ്ങള്‍
നടമാടുന്ന ഈ രാജ്യത്ത് താടിയും തലപ്പാവും ഉള്ളവനെ തീവ്രവതിയായി  ചിത്രീകരിക്കാന്‍
ഭരണകൂടഭീകരര്‍  അത്യുത്സാഹം കാട്ടുന്നു . ഗുജറാത്തിലും ,ആസാമിലും,ലാഹോറിലും,
ദിബന്ധിയിലും,കാശ്മീരിലടക്കം നടന്ന വംശീയ -വര്‍ഗ്ഗീയ കലാപങ്ങളില്‍ കൊന്നുടുക്കപ്പെട്ട 
നിരപരാതികല്കും ഭീതിയുടെ നിഴലില്‍ മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ടവര്കും 
എവിടയാണ് സ്വാതന്ത്ര്യം ?
    പതാക ഉയര്‍ത്തി ,പായസവും കുടിച്ചു പിരിയുന്ന നമ്മളോടൊരു ചോദ്യം ഈ
സ്വാതന്ത്ര്യം  അഭിനയമല്ലേ.ശരിക്കും നമ്മള്‍ സ്വതന്ത്രരോ?

                      *************************