Most Popular Posts

Saturday, 23 July 2011


                                                                                                                                                                                                                      

ഓടിക്കോ ഇന്‍കം ടാക്സ് വരുന്നേ ....


ഈ ഇന്ഗം ടാക്സുകര്‍കിതെന്തിന്റെ കേടാ, അല്ലേലും ഇത് തന്നെ അല്ലെ ഇവരുടെ സ്ഥിരം പരിപാടി.കാലങ്ങളോളം എവിടെയെങ്കിലും പൊടിയും തട്ടി ഇരിക്കും. 
 പെട്ടന്നു ഒരു ഉണര്‍വാ. 
അപ്പോള്‍   ആരെങ്കിലും വല്ലാതെ തിളങ്ങുന്നതു  കണ്ടാല്‍  അവനിട്ടൊരു പണി കൊടുക്കും. ഈ വയസുകാലത്ത് മമ്മുക്കയും ലാലേട്ടനും മത്സരിച്ചഭിനയിക്കുന്നത് അവര്കങ്ങു പിടിചിട്ടുണ്ടാവില്ല.


               ക്യാമറക്ക്‌ മുന്നില്‍  കാട്ടാനയെ തളക്കുന്ന
ഇവരുടെ വീട്ടില്‍ നിന്നൊരു ആനക്കൊമ്പ് കിട്ടിയതില്‍ എന്താ ഇത്ര വലിയ തെറ്റ് ഹാ..
ചില യുവ താരങ്ങളും നിരീക്ഷണത്തിലാനെന്നു കേട്ടു,ടെലിവിഷന്‍ രംഗത്ത് വിലസുന്നവരെയെല്ലാം
നോട്ടമിട്ടിട്ടുണ്ട്
      എന്നാലും എന്റെ പേടി അതല്ല ഇവര്‍ തപ്പി തപ്പി നമ്മുടെ രണ്ജിനിയുടെ വീട്ടിലും കയറുമോ ,ആ പാവം സ്റ്റാര്‍ സിങ്ങറില്‍  സ്റ്റാരാവുന്നത് ഇത്തരക്കാര്‍ക്ക് രസിചെന്നു വരില്ല. കിളവന്മാരുടെത് 
(മമ്മുട്ടി,മോഹന്‍ലാല്‍ )പോട്ടെ.കാരണം അവരീ ചോദ്യം ചെയ്യലും അറസ്റ്റും ഒക്കെ ഒരുപാടു 
കണ്ടതല്ലേ(സിനിമയില്‍). പക്ഷെ സ്റ്റാര്‍ സിങ്ങറില്‍ കുട്ടി കുപ്പായവും ഇട്ടു  ചാടികളിക്കുന്ന രഞ്ജിനി മോളെ എങ്ങാന്‍ പൊക്കിയാല്‍ കളി മാറും.കേരളത്തിലെ ലക്ഷകണക്കിന് വീട്ടമ്മമാരുടെ പൊന്നോമന മകള്‍.... ഇന്‍കം ടാക്സുകരേ കുഴപ്പിക്കല്ലേ

Saturday, 9 July 2011

             ചുള്ളന്മാരെ ജാഗ്രതെ
 ഹേയ്,കൂയ് ...നിങ്ങളറിഞ്ഞില്ലേ നമ്മുടെ പോലീസ് പുതിയ പരിപാടിയും തുടങ്ങി.
കഴിഞ്ഞ ദിവസം പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയാണ്  ഇത് .
"അടിവസ്ത്രം പ്രദര്‍ശിപ്പിച്ചു നടക്കുന്ന ചുള്ളന്മാരെ പിടിക്കാന്‍ പോലീസ്
പുതിയ  സ്കോഡിനു രൂപം നല്‍കിയിരിക്കുന്നു"

   ഈ ഇടയായി കണ്ടുവരുന്ന പുതിയ ഒരു ട്രെന്റാണ് പോലും  ഇത്.
 ധരിച്ചിരിക്കുന്ന  അടി വസ്ത്രത്തിന്റെ ഒരു ഭാഗം പുറത്തു കാണിക്കുക എന്നതാണ് 
ഇവര്‍ക്കിടയില്‍  കണ്ടു വരുന്നത് 
 ഇത് കേരളത്തിലെ കാമ്പസുകളില്‍ വ്യാപകമായി കടന്നു കയറി കഴിഞ്ഞു
ഇന്ന് ഇത്തരം വസ്ത്രങ്ങള്‍ അപമാനത്തിനു പകരം അഭിമാനത്തിന്റെ
ഭാഗമായിരിക്കയാണോ എന്ന് സംശയിച്ചു പോകും.        ഇവര്‍ക്കിടയില്‍ ആരാണ് കൂടുതല്‍ പ്രദര്‍ശിപ്പിക്കുന്നത്  എന്ന ഒരു
മത്സരവും നിലനില്കുന്നുണ്ട് ഇതിനെ പ്രോത്സാഹിപ്പിച്ചു കൊണ്ട് ചില അണ്ടെര്‍ വെയര്‍ കമ്പനികള്‍ രംഗത്തുണ്ടോ എന്ന് സംശയിക്കുന്നു

             ഇതിനെ കുറിച്ച് പഠനം നടത്തിയ ഒരു സുഹുര്തില്‍ നിന്ന് അറിയാന്‍
കഴിഞ്ഞത് ഇവര്‍ വീട്ടില്‍ നിന്ന് മാന്യമായ വസ്ത്രത്തോടെ പുറത്തിറങ്ങുകയും റോഡിലെത്തുമ്പോള്‍
ഇവരുടെ പാന്റ താഴ്ത്തി അടിവസ്ത്രം പ്രദര്‍ശിപ്പിക്കുകയും ആണ് ചെയ്തു വരുന്നത്          ബസ്റ്റാന്റ, പാര്‍ക്കുകള്‍, കോളേജ് , സ്കൂള്‍ തുടങ്ങിയവിടങ്ങളിലെല്ലാം  ഇത്തരക്കാരുടെ
സാന്നിദ്യം സുലഭമാണ്. ഇത് കണ്ടു മടുത്ത ചിലരുടെ പരാതികളാണ് ഇപ്പോള്‍ പോലീസില്‍
ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത് .
  പണ്ടുകാലത്ത് നാട്ടിന്‍പുറങ്ങളില്‍ ചില വൃദ്ധന്മാര്‍ കവലയിലും ചായക്കടയിലും ഇരുന്നു
മുണ്ടിനടിയിലെ ട്രവ്സരോ ,കോണകമോ പ്രദര്‍ശിപ്പിച്ചു നിര്‍വൃതി അടഞ്ഞിരുന്നു എന്ന് 
പറയാറുണ്ട്.  ഇവരുടെ പിന്മുറക്കരായാണോ  പുതു തലമുറയിലെ ഈ ചുള്ളന്മാരുടെ പുതിയ രൂപത്തിലും ഭാവത്തിലുമുള്ള  കോലം കെട്ടല്‍.
 എന്തായാലും ഒന്നുറപ്പ്  ഇവരെയും കാത്തു മഫ്തിയിലും അല്ലാതെയും
പോലിസ് പതുങ്ങിയിരിക്കുന്നു. അപ്പോള്‍  നമുക്ക് കാത്തിരുന്നു കാണാം
ആരുടെയൊക്കെ ട്രൌസരഴിയുമെന്നു.