Most Popular Posts

Tuesday, 24 May 2011


പ്രവാസിയുടെ തേങ്ങല്‍  
ഇടതനും വലതനു മാറി മാറി  ഭരിച്ചാലും
          കോരന് കഞ്ഞി കുമ്പിളില്‍ തന്നെ ..... ഇതാണ് പാവം പ്രവാസികളുടെ അവസ്ഥ.
21 May 2010 നു പുലര്‍ച്ചെ കെട്ടടങ്ങിയത് നൂറു കണക്കിന് കുടുംബങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്   .  മംഗലാപുരം എയര്‍പോര്‍ട്ടില്‍ അക്കരെ നിന്ന്  വരുന്നവരെ സ്വീകരിക്കാന്‍ പുറത്തു കാത്തു നില്കുന്നവരും, യാത്രയാക്കി ഗള്‍ഫില്‍ കിടന്നുരങ്ങുന്നവരും അറിയുന്നത്  'തങ്ങളുടെ പ്രിയപ്പെട്ടവര്‍ എയര്‍പോര്‍ട്ടിനു ചാരെ നിലംപതിച്ച വിമാനത്തില്‍ ബസ്മമായി കഴിഞ്ഞു' എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് .
എന്നാല്‍ ഈ പാവം അത്മാകളോടോ അവരുടെ കുടുംബങ്ങളോടോ നീതി പുലര്‍ത്താന്‍ സര്‍കാരോ എയറിന്ത്യയോ തയ്യാറാവുന്നില്ല എന്നത് പ്രവാസികളോടുള്ള
ഒരു തരം പരിഹാസമായിട്ടാണ് ഈയുള്ളവന് തോന്നുന്നത്.
         മനുഷ്യ രാശിയെ ഒന്നടങ്കം ഞെട്ടിച്ച ഈ ദുരന്തം നടന്നിട്ടിപ്പോള്‍ ഒരു വര്ഷം പിന്നിട്ടെങ്കിലും വാക്ദനങ്ങള്‍  ഇപ്പോഴും പാതി വഴിയില്‍ തന്നെ.ഒരിക്കലും തീരാത്ത 
പഠനങ്ങളുടെയും നൂലാമാലകളുടെയും പേര് പറഞ്ഞു ഇത് നീട്ടികൊണ്ടു പോവുകയാനിവര്‍.എന്താണ് ഈ പ്രവാസികള്‍ എന്ന ചെല്ലപേര് കിട്ടിയ പാവം മനുഷ്യ മക്കള്‍ ചെയ്ത തെറ്റ് .ഇടയ്കിടെ സര്‍വീസുകള്‍ നിറുത്തി വെക്കുന്ന,തല്ലിപൊളി എയറിന്ത്യയെ വിസ്വസിച്ചതോ.   സ്വന്തം ജീവനും ജീവിതവും നഷ്ടപെടുത്തി കുടുംബത്തിനും നാട്ടുകര്കും  വേണ്ടി വര്‍ഷങ്ങള്‍ വിയര്പോഴുക്കി വീണു കിട്ടിയ വിരലില്‍ എണ്ണാവുന്ന ഒഴിവുദിനങ്ങള്‍ ഉറ്റവരെ കാണാന്‍ പറന്നെത്തുന്നു, തന്റെ നഷ്ടപ്പെട്ട നല്ല കാലങ്ങളെ  കുറിച്ചോര്‍ത്തു പൊഴിച്ച കണ്ണീര്‍ വറ്റുന്നതിനു മുമ്പു തന്നെ തിരിച്ചു പറക്കേണ്ടിവരുന്ന പ്രവാസിക്ക് നേരയാണ്   എയറിന്ത്യയുടെ കൊപ്രായതരങ്ങള്‍ .     മറു ഭാഗത്ത്‌ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നതോ  നമ്മുടെ സ്വന്തം സര്കാരും .
    
   പക്ഷെ ഇവര്‍ ഒര്കേണ്ട ചില വസ്തുതകളുണ്ട്
ദൈവത്തിന്റെ സ്വന്തം  നാടെന്നറിയപ്പെടുന്ന കേരളത്തിന്റെ ഇന്നത്തെ മുഖ്യ സാമ്പത്തിക സ്രോതസ്സ്‌ പ്രവാസികളാണ്‌. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ നിന്നാണ്‌ ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രവാസികളായി ഗള്‍ഫ്‌ നാടുകളില്‍ കഴിഞ്ഞുകൂടുന്നത്‌. സ്വന്തം കുടുംബത്തിന്റെ പട്ടിണിയകറ്റാന്‍വേണ്ടി അക്കരെ കടന്നവര്‍ ഇന്ന്‌ തിരിഞ്ഞു നടക്കാന്‍ കഴിയാത്ത വിധം മുള്‍വേലികളില്‍ കുടുങ്ങിക്കിടക്കുകയാന്‌. ഇന്നത്തെ പ്രവാസി സമൂഹം സ്വന്തം കുടുംബത്തിന്റെ പട്ടിണി മാത്രമല്ല സ്വന്തം നാടിന്റെയും നാട്ടൂകാരുടേയും രാജ്യത്തിന്റെയും തന്നെ പട്ടിണിയകറ്റിക്കൊണ്ടിരിക്കുകയാണ്‌.

പ്രവാസമെന്ന ഊരാകുടുക്ക്‌ കേരളക്കരയെ പിടിമുറുക്കിയിട്ട്‌ വര്‍ഷങ്ങളായി, അന്നുതൊട്ട്‌ ഇന്നുവരേ പുതിയ പ്രവാസികള്‍ ജന്‍മമെടുക്കുന്നുയെന്നല്ലാതെ പ്രവാസത്തിലേക്കുള്ള ഒഴുക്കിനെ തടുത്തുനിര്‍ത്തി രാജ്യത്തിന്റെ ഉത്തമ പൌരന്‍മാരെ രാജ്യത്തിന്‌ ഉപകാരപ്പെടും വിധം കഴിവുറ്റവരാക്കാന്‍ സര്‍ക്കാറുകള്‍ ശ്രമിക്കുന്നില്ല എന്നതാണ്‌ സത്യം. പ്രവാസികളുടെ സമ്പത്തില്‍ മാത്രമാണ്‌ അവരുടെ കണ്ണുടക്കിനില്‍കുന്നത്‌.
   ഇന്ന് ഗള്‍ഫ്‌ സ്വപ്നം അസ്തമിച്ചു തുടങ്ങിയിരിക്കുന്നു.ആഗോള മാന്ത്യവും,സ്വദേശി വല്കരണവും ലക്ഷകണക്കിന് പ്രവാസികളെ കൂട്ടത്തോടെ നാട്ടിലേകയച്ചു തുടങ്ങി.എന്നിട്ടും കണ്ണ് തുറക്കാത്ത നമ്മുടെ നേതാക്കള്‍  വിദേശ പര്യടനത്തിന്റെ പേരില്‍ ഗള്‍ഫിലെത്തുമ്പോള്‍ അവര്‍ക്ക് പൊന്നാടയിടാന്‍ ഒരു കൂട്ടം മണ്ടന്മാര്‍ വേറയും.തിരഞ്ഞെടുപ്പ്‌ സമയത്ത്‌ വലിയ വാഗ്ദാനങ്ങള്‍ നല്‍കി  ജങ്ങളുടെ വിലപ്പെട്ട വോട്ടൂകള്‍ പെട്ടിയിലാക്കി  തിരുവനന്തപുരത്തേക്കോ ഡെല്‍ഹിയിലേക്കോ വണ്ടികേറുന്ന ഒരു ഊച്ചാളി രാഷ്ട്രീയക്കാരന്ന്‌ ഒരു പ്രവാസിയുടെ നെടുവീര്‍പ്പുകളെ കാണാനോ കേള്‍ക്കാനോ കഴിയില്ല.ഇങ്ങനെ മരുഭൂമിയില്‍ ജീവിതം തള്ളീനീക്കുന്ന പ്രവാസി സമൂഹത്തോടാണ്‌ നമ്മുടെ സര്‍ക്കാര്‍ പറയുന്നത്‌ 'തിരഞ്ഞെടുപ്പ്‌ സമയത്ത്‌ നാട്ടിലെത്തിയാല്‍ നിങ്ങള്‍ക്കും വോട്ട്‌ ചെയ്യാം'. വോ എന്ത് നല്ല ഓഫര്‍.ഇത് കേട്ട് ദുബായില്‍ നിന്ന് ഈ പ്രാവശ്യം വോട്ടുചെയ്യാനായി വിമാനം വിളിച്ചു പോയവരെയും നാം കണ്ടു.
         നമുക്കിടയിലുള്ള ഭൂരിഭാഗം പ്രവാസികളും വളരെ തുച്ചമായ ശമ്പളത്തിന് അപകടകരമായ രീതിയില്‍ ജോലി ചെയ്തു വരുന്നവരാണ്, രോഗവും ആരോഗ്യമില്ലായ്മയും കാരണം നിരവധിയാളുകള്‍ ജോലി ചെയ്യാന്‍ സാധിക്കാതെ ഗള്‍ഫില്‍ കഴിയുന്നുണ്ട്‌, അവര്‍ക്ക്‌ നാട്ടിലേക്ക്‌ തിരിച്ചുപോവുക എന്നത്‌ ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണ്‌. കാരണം നാട്ടിലെത്തിയാല്‍ കുടുംബത്തിന്റെ ഭക്ഷണം,കുട്ടികളുടെ പഠനം,അതിനു പുറമേ മത,രാഷ്ട്രീയ പാര്‍ട്ടികളുടെ പിരിവു വേറയും. ഇതിനു പകരം ഇങ്ങനെ എല്ലാം നഷ്ടപ്പെട്ട്‌, അല്ലെങ്കില്‍ സേവനം മതിയാക്കി വെറും കയ്യോടെ നാട്ടിലണയുന്ന പ്രവാസികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒരു പ്രത്യേക സംവിധാനം കാണേണ്ടതുണ്ട്. പ്രവാസികളെ കുറിച്ച് വാചാലമാകുന്ന നേതാകള്‍ ഒന്നോര്‍ക്കണം ഇവര്‍ അന്ന്യ ഗ്രഹ ജീവികളല്ല ഇവരും ഈ രാജ്യത്തു ജനിച്ചു വീണ മനുഷ്യ മക്കള്‍ തന്നെ.