പ്രവാസി കവിതകള്‍
,,....................''
കാത്തിരുന്നു ഞാനുമെത്തീ മരുഭൂമിയില്‍
ഓര്‍ക്കുമ്പോള്‍ തേങ്ങിടുന്നറിയാതെയെന്നുള്ളം
കൊച്ചുമക്കള്‍ തന് മുഖമോര്‍ത്തു വിങ്ങിടുന്നെന് ഹൃദയം
ദിനരാത്രങ്ങള്‍ കുബ്ബൂസ് കഴിച്ചു നീകിടുമ്പോള്
അറിയാതെയോര്ത്തു പോവുമാനാട്ടിലെ
വലിയ ഡയ്നിംഗ് ടേബിള്‍
പക്ഷെ നാട്ടുകാരറിയുന്നുവോ ഈ പാവം പ്രവാസ ജീവതം ......
..............
***** ................******
ഇതാ വന്നെതിയാ ശുഭ ദിനം
ഒരുങ്ങി തുടങ്ങി നാട്ടിലേക്കു കുതിക്കുവാന്‍
ഓര്‍ത്തിരിക്കുന്ന ഭാര്യയെയും കാത്തിരിക്കുന്ന മക്കളെയുമോര്ത്തു
ഉറക്കമില്ലാ രാത്രികള്ക്കിവിടെയന്ത്യം
നാളെ കാലത്ത് നാട്ടിലെത്താമെങ്കിലും
ശേഷിക്കുന്നോരശങ്കയെന്നുള്ളില്
എന്തെന്നാല്‍ ചതിക്കുമോ എയരിന്ത്യയെങ്ങാന്