Most Popular Posts

Tuesday 9 October 2012

ചാറ്റിങ്ങും ചീറ്റിങ്ങും

                                   ചാറ്റിങ്ങും ചീറ്റിങ്ങും

          വലിയ ഗ്ലാമമര്‍ ഒന്നും ഇല്ലാത്ത ഒരു സതാരണ  ചെറുപ്പക്കാരനായ ഞാന്‍ കുറച്ചു ദിവസമായി ഒരു ഫേസ് ബുക്ക്‌ അകൌണ്ട് തുടങ്ങണം എന്ന് കരുതുന്നു.സ്കൂളില്‍ പോകുന്ന്ന കുട്ടികള്‍ക്ക് പോലും നോട്ബൂക്കില്ലെങ്കിലും ഫേസ് ബൂക്കുള്ള കാലമല്ലേ.പിന്നെ ഞാന്‍ എന്തിനു അമാന്തിക്കണം. വരുന്നെടത് വച്ച് കാണാം എന്ന് കരുതി ഞാന്‍ നേരെ കഫയിലേക്ക് വെച്ച് പിടിച്ചു.




ഒരു ഫേസ് ബുക്ക്‌ ഐഡി ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത ഒരുന്മേഷം പക്ഷെ അത് കുറെ കാലം നില നിന്നില്ല,ആ കഥ പിന്നെ പറയാം.  ഐഡി ആയി ഇനി പ്രൊഫൈല്‍ ഫോട്ടോ വേണം ഈ അടുത്ത കാലത്തെടുത്ത ഒരു ഫോട്ടോ തന്നെ ഫോട്ടോഷോപ്പില്‍ ഇട്ട് പരമാവതി തല്ലി അലക്കി വെളുപ്പിച്ചു പ്രൊഫൈലില്‍ ഇട്ടു. ഇനി കുറച്ചു ഫ്രെന്റ്സിനെ  കിട്ടണം ഞാന്‍ ചുമ്മാ
ഒന്ന് സെര്‍ച്ച് ചെയ്തപ്പോള്‍ അതാ വരുന്നു ചുള്ളന്‍മാരും ,ചുള്ളത്തികളും ഞാന്‍ ആകെ അന്താളിച്ചു പോയി. ഞാന്‍ പരക്കെ ഫ്രെണ്ട്സ് റിക്വസ്റ്റ് അയച്ചു.കുറച്ചു സമയം കാത്തിരുന്ന് നോക്കി നോ രക്ഷ . കാത്തിരുപ്പിനും ഇല്ലേ ഒരവസാനം കലി കയറിയ ഞാന്‍ വീടിലേക്ക്‌ മടങ്ങുമ്പോള്‍
മുക്കോടി ദൈവങ്ങളെയും വിളിച്ചു പോയി.
        രണ്ടും കല്പിച്ചു ഞാന്‍ അടുത്ത ദിവസം നേരത്തെ തന്നെ കഫയിലേക്ക് വെച്ച് പിടിച്ചു തുറന്നു നോകിയപോള്‍ നാലുപേരെ കിട്ടിയിട്ടുണ്ട് ഉള്ളവരെ
വെച്ച് ഒരു കളി കളിക്കാം എന്ന് കരുതി ഞാന്‍ കുറച്ചു ഫോട്ടോ അപ് ലോട്  ചെയ്തു. എന്ത് കാര്യം ചുവരിലൊട്ടിച്ച   സിനിമാ പോസ്റ്റര്‍ പോലെ അതങ്ങിനെ കിടക്കുകുന്നു ഒരുത്തനും തിരിഞ്ഞു നോക്കുന്നു പോലും ഇല്ലാ. ഓരോരുത്തര്‍ എന്തെഴുതിയാലും കമാന്റും ലൈകും മഴ പോലെ പെയ്തിറങ്ങുന്നു ഇതെന്തു മായാജാലം.


 ഒരുത്തന്‍ ഇന്ദ്രന്‍സിന്റെ ഫോട്ടോ ഇട്ടപ്പോള്‍ 83 ലൈകും 48 കമന്റും ഇത് കണ്ട ഞാനും ആ വഴിക്കൊന്നു നീങ്ങി നോക്കി.നമ്മുടെ സൂപ്പര്‍  സ്റ്റാര്‍ മമ്മൂട്ടിയുടെ പടം തന്നെ എടുത്തിട്ടു. എന്ത് ഫലം അബദ്ദത്തില്‍ ഒന്ന് രണ്ടുപേര്‍ ലൈകിയതൊഴിച്ചാല്‍ പാവം മമ്മുക്കാക് ഒരു ഇളക്കവും ഇല്ല.
       ഹോ .... ചിലരുടെ ഒക്കെ ഒരു യോഗം" ഞാന്‍ ഇന്ന് സൈകളില്‍ ജോലിക്ക് പോയി " 

എന്ന് എഴുതിവിട്ടാല്‍ മതി അതാ വരുന്നു 100  കണക്കിന് കമാന്റും  ലൈകും.  എന്നാ പിന്നെ ആ വഴിക്കൊന്നു പിടിച്ചു നോക്കാം എന്ന് കരുതി ഞാനും ഇട്ടു ഒന്ന് 'ഞാന്‍ ഇന്ന് കാറില്‍ ആണ് ജോലിക്ക് പോയത്'
ഒരു ദിവസം മുഴുവന്‍ കാത്തിരുന്നു കമാന്റ് പോയിട്ട് ഒരു ലൈക്  പോലും കിട്ടിയില്ല.  ശെടാ സൈകിളിനു കാറിനേക്കാള്‍ വിലയോ ....
പിറ്റേ ദിവസം മാറ്റി ഇട്ടു നോക്കി ' ഞാന്‍ ഇന്ന് സൈകളില്‍ ജോലിക്ക് പോയി '  .നീ എന്ത് കോപ്പിലെങ്കിലും പോടാ  എന്ന മട്ടില്‍ ആരും അങ്ങോട്ട്‌ നോക്കിയില്ല  . അപ്പോളാണ് എനിക്ക് സംഗതിയുടെ ഗുട്ടന്‍സ് പിടുത്തം കിട്ടിയത്  . ഉടനെ ഞാന്‍ നെറ്റില്‍ നിന്നും ഒരു ചൊങ്കന്‍ ഫോട്ടോ എടുത്തു പ്രൊഫൈല്‍ ഫോട്ടോ അങ്ങ് മാറ്റി, എജുകാഷന്‍ 10 ആം ക്ലാസ്സു  മാറ്റിയിട്ടു pg ,ജോലിയിലും വരുത്തി ചില മിനുക്ക്‌ പണികള്‍. എന്നിട്ട് ചുമ്മാ ചാറ്റ് ലിസ്റ്റില്‍ ഒന്ന് കണ്ണോടിച്ചു ചെറിയ തോതില്‍ പച്ചപ്പ്‌ വരുന്നുണ്ട്. അപ്പോളും  ഇപ്പോളുമായി കുറച്ചു ഫ്രെണ്ട്സും കടന്നു കൂടി.നമ്മുടെ  പഴയ സൈകിള്‍ യാത്രക്ക് ഒരു കമന്റും കിട്ടി (നിനക്ക് സൈകിള്‍ ചവിട്ടനോക്കെ അറിയോ അമ്പട കേമാ... ) സംഗതി  ആക്കിയതാണ് എങ്കിലും ഒരു കമാന്റ് അല്ലേ കിടക്കട്ടേന്നു ഞാനും കരുതി  .അങ്ങനെ അല്ലറ ചില്ലറ കമന്റും ലൈകും  ആയി മുന്നേറുമ്പോള്‍ ആണ്  തലയില്‍ ആപ്പിള്‍  വീണത്‌
              ഉടന്‍ ഓടിയില്ലേ ബുദ്ധി പിന്നെ ഒന്നും നോക്കിയില്ല ഒരു പുതിയ ഫേസ് ബുക്ക്‌  ID കു  രൂപം നല്‍കി പേര് ജസീല ബാനു, വയസ്സ് 21 , എന്ജിനീരിംഗ് സ്ടുടന്റ്റ്‌.
           പിന്നീടങ്ങോട്ട് ഒരു പുകിലായിരുന്നു ആദ്യ ദിവസം തന്നെ നൂറില്‍ പരം ഫ്രെണ്ട് റിക്വസ്റ്റ് ,ഇടുന്ന ഓരോ പോസ്റ്റിനും കമന്റും ലൈകും  ചാറ്റ് വിന്‍ഡോ ഉന്തും തിരക്കും കാരണം ബ്ലോക്ക്‌ ചെയ്തു  വെച്ചു,ശല്ല്യം ... പിറ്റേന്ന് ഞാന്‍ ആദ്യ പോസ്റ്റിട്ടു  ഞാന്‍ ഇന്ന് സൈകളില്‍ കോളേജില്‍ പോയി. ഉടന്‍ വന്നില്ലേ കമന്റുകളുടെ പെരുമഴ: സൈകിള്‍ യാത്രയാണോ ബാനുവിന്റെ സൗന്ദ ര്യത്തിന്റെ  രഹസ്യം,വേറെ എന്തെങ്കിലും വ്യായാമം ചെയ്യാറുണ്ടോ?
സൈകിളില്‍ പോവുമ്പോള്‍ വെയില്‍ കൊള്ളാതെ സൂക്ഷിക്കണം എന്ന് മറ്റൊരു ചേട്ടന്‍ . ഞാനും സൈകിള്‍ ഓടിക്കാരുണ്ടെന്നും  പറഞ്ഞു കൊണ്ട് കുറുമ്പി അജിഷ യുടെ കമാന്റ്. ചുരുക്കത്തില്‍ സംഗതി കലക്കി നൂറു കണക്കിന് കമന്റുകളല്ലേ ദിവസേന വന്നു നിറയുന്നത്.പിന്നെ ഞാന്‍ എന്ത് പൊട്ടത്തരം എഴുതിയാലും ലൈകും കമന്റും വന്ന്നുകൊണ്ടിരുന്നു അത് വരെ മസിലും പിടിച്ചിരുന്ന ചെടന്മാരെല്ലാം ഐസ്ക്രീം പോലെ ഉരുകി ഒലിക്കുകയല്ലേ എന്ത് മധുരം തനി പഞ്ചാര കമന്റുകള്‍ . അതിനു പുറമേ മെസേജുകളുടെ ഒരു കൂമ്പാരം തന്നെ ഉണ്ടായിരുന്നു. ഒരു വിരുതന് ഞാന്‍ ചുമ്മാ ഒരു മറുപടി എഴുതി

ചേട്ടാ...ഞാന്‍ ചെടന്റെ എല്ലാ പോസ്റ്റുകളും വായിക്കാറുണ്ട് ഞാന്‍ ചെടന്റെ ഒരു ആരാധികയാണ്.ചേട്ടന്റെ ആ ഉണ്ടക്കന്നുംകണ്ണടയും വലിയ നെറ്റിയും കണ്ടാല്‍ അറിയില്ലേ ചേട്ടന്‍ ഒരു ബുദ്ധി ജീവി ആണെന്ന്. ഇന്നലെ ഇട്ട പോസ്റ്റ്‌ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു, താങ്ക്യു  ചേട്ടാ...ബൈ ചേട്ടന്റെ സ്വന്തം  ബാനു ..........  
           പിന്നീടങ്ങോട്ട് കത്രീന കൊടുംകാറ്റടിച്ച  പോലെ അല്ലായിരുന്നോ മറുപടി .തേനെ പലേ..എന്ന് വിളിചു കുറെ മെസ്സേജുകള്‍ വന്നു നിറഞ്ഞു .  ഇവരുടെ ആക്രാന്തം കണ്ടപ്പോള്‍ പറ്റിച്ചേ..... എന്ന് പറയാന്‍ തോന്നിയെങ്കിലും മിണ്ടിയില്ല.
  ഞാന്‍ ഇന്നലെ പുതിയ ഒരു പോസ്റ്റ്‌ ഇട്ടു ഞാന്‍ ഇന്നലെ ചക്ക കൂട്ടാന്‍ തിന്നു. ഹോ...., എന്താണ് പ്രതികരണം കമന്റുകള്‍ വന്നു നിറയുകയാണ്, എനിക്ക് ഫേസ് ബുക്കില്‍  ഒരു  സുഡാനി ഫ്രെണ്ട് ഉണ്ട് അവനും തന്നു ഒരു കമാന്റ് " very nice" അല്ലേലും സുഡാനിക്ക്  എന്ത് ചക്കകൂട്ടന്‍,സുന്തരിക്കുട്ടി അല്ലെ കിടക്കട്ടെ ഒരു കമന്റ് എന്ന് കരുതിക്കാണും പാവം

       എന്റെ തരികിട മുന്നേറുകയാണ് ......ജസീന ബാനു എന്ന അപര നാമത്തില്‍ ഇന്നത്തെ പോസ്റ്റ്‌                     
                              
                    'ചക്കയാണോ ചക്കകുരു ആണോ ആദ്യം ഉണ്ടായതു. '
                                               

                                                   മണ്ടന്മാരേ......കമാന്റ് തരൂ ലൈക് തരൂ .......................................

Monday 8 October 2012

             
 ചുമ്മാ  യൂ ടൂബിലൂടെ തെണ്ടി തിരിഞ്ഞു നടക്കുന്നതിനിടയില്‍ കണ്ണില്‍ തടഞ്ഞതാണ് ഈ കവിത  വല്ലാതെ അങ്ങ് പിടിച്ചു. ഉടന്‍  അടിച്ചു മാറ്റി. ചുമ്മാ  ഒന്ന് കേട്ട് നോക്കൂ  നിങ്ങള്‍ക്കും
 ഇഷ്ട്ടപ്പെടുo ....................



ലൈകും, കമാന്റ്സും എനിക്ക് വേണ്ട അതെല്ലാം യഥാര്‍ത്ഥ ഉടമക്ക് .അതല്ലേ അതിന്റെ ഒരു ഇത്